Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalകന്യാസ്ത്രീയെ വളഞ്ഞു വെച്ച് അശ്ലീല പരിഹാസം: ബിഹാറിലെ വിദ്യാർത്ഥികളുടെ ക്രൂര വിനോദത്തിനെതിരെ...

കന്യാസ്ത്രീയെ വളഞ്ഞു വെച്ച് അശ്ലീല പരിഹാസം: ബിഹാറിലെ വിദ്യാർത്ഥികളുടെ ക്രൂര വിനോദത്തിനെതിരെ വ്യാപക പ്രതിഷേധം | Nun

🎙️ Latest Podcast

പട്‌ന: ബിഹാറിൽ കന്യാസ്ത്രീയെ ഒരുസംഘം വിദ്യാർത്ഥികൾ ചേർന്ന് പൊതുമധ്യത്തിൽ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമാകുന്നു. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ കന്യാസ്ത്രീയെ വളഞ്ഞുനിൽക്കുകയും ലൈംഗിക ചുവയുള്ള വാക്കുകളും അശ്ലീല പരാമർശങ്ങളും നടത്തി അധിക്ഷേപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.(Obscene mockery of nun, protest against the cruel entertainment of students in Bihar)

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വിദ്യാർത്ഥികൾ കന്യാസ്ത്രീയെ തടഞ്ഞുനിർത്തി നടിമാരുടെയും പോൺ താരങ്ങളുടെയും പേര് വിളിച്ച് പരിഹസിക്കുകയായിരുന്നു. പേരുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

കുട്ടികളുടെ ഈ മോശം പെരുമാറ്റത്തിൽ കന്യാസ്ത്രീ അങ്ങേയറ്റം അസ്വസ്ഥയാകുന്നതും അവരെ അവഗണിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടികൾക്ക് അടിസ്ഥാന മര്യാദകളും സഹാനുഭൂതിയും പഠിപ്പിച്ചു നൽകുന്നതിൽ സമൂഹം പരാജയപ്പെട്ടുവെന്ന് പലരും അഭിപ്രായപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.