മൂടൽ മഞ്ഞിൽ പൊറുതിമുട്ടി വടക്കൻ സംസ്ഥാനങ്ങൾ; വിമാന, ട്രെയിൻ സർവീസുകളേ ബാധിച്ചു | New Delhi Weather Update

മൂടൽ മഞ്ഞിൽ പൊറുതിമുട്ടി വടക്കൻ സംസ്ഥാനങ്ങൾ; വിമാന, ട്രെയിൻ സർവീസുകളേ ബാധിച്ചു | New Delhi Weather Update
Published on

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു.തലസ്ഥാന നഗരിയായ ഡൽഹിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലാവസ്ഥയിൽ സ്ഥിരമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഡിസംബർ അവസാനം കനത്ത മൂടൽ മഞ്ഞിൽ പൊതുജീവിതം ദുസ്സഹമായി (New Delhi Weather Update).

ഈ സാഹചര്യത്തിൽ, ഇന്നും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ, കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7.6 ഡിഗ്രി സെൽഷ്യസുമാണ്.

കൊടുംതണുപ്പിൽ ബുദ്ധിമുട്ടുന്നവർ മഞ്ഞിൻ്റെ ആഘാതത്തിൽ നിന്ന് രക്ഷനേടാൻ തീ കായുന്ന കാഴ്ച രാജ്യതലസ്ഥാനത്തന് കാണാം. അതേസമയം , ജനുവരി 8 വരെ ഇതേ കാലാവസ്ഥ തുടരുമെന്നും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റോഡുകളിൽ എല്ലായിടത്തും കനത്ത മൂടൽ മഞ്ഞ് കാരണം ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ഓണാക്കിയാണ് വാഹനങ്ങൾ ഓടുന്നത്. റോഡ് ഗതാഗതം മാത്രമല്ല, വ്യോമ, റെയിൽ ഗതാഗതത്തെയും ബാധിച്ചു. മോശം കാലാവസ്ഥ കാരണം അമൃത്‌സറിലേക്കും ഗുവാഹത്തിയിലേക്കുമുള്ള വിമാന സർവീസുകളെ ബാധിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തലസ്ഥാനമായ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ എത്തുന്നതിന് കാലതാമസമുണ്ട്. ട്രാക്കുകളിൽ കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ കുറഞ്ഞ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ ട്രെയിൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാർ അവരുടെ യാത്രാ സമയം സ്ഥിരീകരിക്കാൻ എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com