
ന്യൂഡൽഹി: ഡൽഹിയിലെ ബിജ്വാസനിൽ ഒന്നര വയസ്സുകാരിയെ അയൽക്കാരൻ ലൈംഗികമായി പീഡിപ്പിച്ചച്ചു(sexual assault). കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.
അയൽക്കാരൻ കുഞ്ഞിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ മുറി തള്ളി തുറന്നു നോക്കിയപ്പോഴാണ് രക്തസവമുണ്ടായ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തൊട്ടടുത്തായി 32 വയസുള്ള അയൽക്കരനെയും കണ്ടതോടെയാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അയക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.