ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സോളോ ട്രിപ്പിനെത്തിയ ഡൽഹി സ്വദേശിനിയായ 31-കാരിക്ക് നേരെ ടാക്സി ഡ്രൈവറുടെ ബലാത്സംഗ ശ്രമം (Nainital Taxi Driver Attempted Rape Arrest). ഡ്രൈവറുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പരിക്കുകളോടെ മൊബൈൽ ഫോൺ പോലും ഇല്ലാതെ രാത്രി മുഴുവൻ കൊടുംവനത്തിൽ ഒളിച്ചിരുന്നാണ് ജീവൻ രക്ഷിച്ചത്. നൈനിറ്റാളിന് സമീപം പട്‌വ ദംഗാറിൽ വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്.
ഡെറാഡൂണിൽ നിന്ന് കാഠ്ഗോഡം വഴി നൈനിറ്റാളിലേക്ക് പോകാനാണ് യുവതി ടാക്സി വിളിച്ചത്. യാത്രയ്ക്കിടയിൽ ഡ്രൈവർ വിജനമായ വഴിയിലേക്ക് വാഹനം തിരിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയെ ഡ്രൈവർ ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഡ്രൈവറെ തള്ളിമാറ്റി വനത്തിലേക്ക് ഓടിക്കയറിയ യുവതി നേരം പുലരുന്നത് വരെ കാട്ടിൽ ഒളിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പട്‌വ ദംഗാർ ഗ്രാമത്തിലെത്തിയ യുവതി നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും വാഹനത്തിലെ ജിപിഎസ് സംവിധാനത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയായ ദീപക് സിംഗ് ബോറയെ (39) പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഫോൺ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം ബലാത്സംഗ ശ്രമം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ടാക്സി ഉടമകൾ ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കണമെന്നും നൈനിറ്റാൾ എസ്എസ്പി മഞ്ജുനാഥ് ടി.സി പറഞ്ഞു.
Summary:
A 31-year-old woman from Delhi on a solo trip to Uttarakhand spent a night hiding in a forest to escape an attempted rape by her taxi driver. The driver, Deepak Singh Bora, allegedly diverted the vehicle to a deserted area near Nainital, assaulted the woman, and snatched her phone.

