
ബെംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.(MUDA case: Karnataka Lokayukta to probe charges against CM Siddaramaiah)
സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്ക് 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടാരോപിച്ച് ഗവർണർ താവർചന്ദ് ഗെലോട്ട് അന്വേഷണം നടത്താന്‍ അനുമതി നൽകിയിരുന്നു. ഇത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
അന്വേഷണത്തിന് ഉത്തരവിട്ടത് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് ആണ്. എം പിമാർ, എം എൽ എമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.
നടപടിയുണ്ടായത് വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിലാണ്. കോടതി പൊലീസിന് നൽകിയിരിക്കുന്ന നിർദേശം ഡിസംബർ 24നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്.