
ന്യൂഡൽഹി : കർണാടകയിലെ 'മുഡ' അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) തിങ്കളാഴ്ച മംഗലാപുരം, ബെംഗളൂരു, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലെ അര ഡസനിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി(Muda case).
കർണാടകയിലെ മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ആറ് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി ഏജൻസി വിളിച്ചുവരുത്തി ഒരാഴ്ചയ്ക്കുള്ളിലാണ് പരിശോധന നടപടി.
അതേസമയം , തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ ജീവനക്കാരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.സമൻസ് അയച്ചവരോട് കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും കണ്ടെത്തുന്നതിലാണ് ഇഡിയിലെ അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.