‘മുഡ ഭൂമി തിരികെ നല്‍കാം, ഭർത്താവിൻ്റെ അഭിമാനമാണ് വലുത്’: സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വ്വതി | Muda case

തികച്ചും വ്യക്തിപരമായ തീരുമാനമാണ് ഇതെന്ന് പറഞ്ഞ പാർവ്വതി ഇതേക്കുറിച്ച് ഭർത്താവുമായോ, മകനും എം എൽ എയുമായ യതീന്ദ്ര സിദ്ധരാമയ്യയുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ്.
‘മുഡ ഭൂമി തിരികെ നല്‍കാം, ഭർത്താവിൻ്റെ അഭിമാനമാണ് വലുത്’: സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വ്വതി | Muda case
Published on

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ജി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലെ വിവാദ പ്ലോട്ടുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തി.(Muda case)

ഇവർ പറയുന്നത് ധനം, ഭൂമി എന്നിവയെക്കാൾ തനിക്ക് വലുത് ഭർത്താവിൻ്റെ അഭിമാനമാണ് എന്നാണ്. ആരോപണവുമായി ബന്ധപ്പെട്ട് പാർവ്വതി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

ഇവർ കത്തിലൂടെ അറിയിച്ചത് മൈസൂർ വിജയനഗർ ഫേസ് 3,4 എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച വ്യത്യസ്ത അളവിലെ 14 പ്ലോട്ടുകളും തിരികെ നൽകാൻ തയാറാണെന്നായിരുന്നു.

തികച്ചും വ്യക്തിപരമായ തീരുമാനമാണ് ഇതെന്ന് പറഞ്ഞ പാർവ്വതി ഇതേക്കുറിച്ച് ഭർത്താവുമായോ, മകനും എം എൽ എയുമായ യതീന്ദ്ര സിദ്ധരാമയ്യയുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ്. എത്രയും വേഗം നടപടികൾ കൈക്കൊള്ളണമെന്നും അവർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com