

കുപ്‌വാര : ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ബ്രമ്രി ഏരിയയിലെ പലചരക്ക് കടയിൽ വൻ തീപിടിത്തം ഉണ്ടായതായി ഇന്ത്യൻ സൈന്യം അറിയിച്ചു (Kupwara fire breaks).അതേസമയം, സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.ചൊവ്വാഴ്‌ച രാത്രി 10:30 ഓടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീടുകളിലേക്ക് അതിവേഗം പടരുകയായിരുന്നു. തുടർന്ന് കുപ്‌വാര ഫയർ സ്റ്റേഷനിൽ നിന്നും, പയർപോറ സബ്‌സ്റ്റേഷനിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.