
മുംബൈ : ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി (Maharashtra Election 2024). വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 216 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം 59 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ .ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 53 സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 33 സീറ്റുകളിലും ബിജെപി നൂറിൽ അധികം സീറ്റുകളിലും ലീഡ് ചെയ്യുന്നു.