
ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് നേടിയ വിജയം, ജനകീയ കോടതിയുടെ വിധിയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സന്ദൂർ, ഷിഗ്ഗാംവി, ചന്നപട്ടണ നിയമസഭാ മണ്ഡലങ്ങളിലെ വിജയത്തിൻ്റെ ക്രെഡിറ്റ് , സംസ്ഥാന സർക്കാരിന്റെ ഗ്യാരൻ്റി പദ്ധതികൾക്കാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കോടതികളേക്കാൾ മികച്ചത് ജനതാ കോടതിയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. ഇപ്പോഴിതാ ജനകീയ കോടതി വിധി പറഞ്ഞിരിക്കുന്നു. ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കിയതിനാൽ ഈ വിജയം കോൺഗ്രസിന് നിർണായകമാണ്. കല്യാൺ കർണാടക (സണ്ടൂർ), കിറ്റൂർ കർണാടക മേഖല (ഷിഗ്ഗാംവി), ഓൾഡ് മൈസൂർ (ചന്നപട്ടണം) മണ്ഡലങ്ങളിൽ നിന്നാണ് ഞങ്ങൾ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.