
മുംബൈ : മഹാരാഷ്ട്രയിലെ മാഹിം നിയമസഭാ സീറ്റിൽ നിന്നുള്ള ശിവസേന സ്ഥാനാർത്ഥി സദാ സർവങ്കർ ബുധനാഴ്ച നാമനിർദ്ദേശ പത്രിക പത്രിക സമർപ്പിച്ചു (Maharashtra Elections). വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അനുഗ്രഹത്താൽ താൻ വീണ്ടും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"മഹായുതിക്ക് വേണ്ടി ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, ഞങ്ങൾ പ്രചാരണം തുടങ്ങി. ജനങ്ങൾക്കിടയിൽ ജീവിച്ച്, അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവരാനാണ് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഇവിടുത്തെ ജനങ്ങൾ എന്നെ അനുഗ്രഹിക്കുന്നു, ഇത്തവണയും ഞാനും അവരുടെ അനുഗ്രഹം നേടും," സർവങ്കർ മാധ്യമങ്ങളോട് പറഞ്ഞു.