Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeNational'ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ വിഡ്ഢികൾ': വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി...

‘ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ വിഡ്ഢികൾ’: വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി | Madras High Court

🎙️ Latest Podcast

ചെന്നൈ: യുക്തിവാദികളെയും ആത്മീയതയെ എതിർക്കുന്നവരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ രംഗത്തെത്തി. തമിഴ്നാട്ടിലെ യുക്തിവാദികൾ വിശ്വാസികളെ പരിഹസിക്കുകയാണെന്നും എന്നാൽ യഥാർത്ഥത്തിൽ അവരാണ് വിഡ്ഢികളെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Madras High Court judge makes controversial statement)

തമിഴ്നാട്ടിലെ ചില യുക്തിവാദികൾ വിശ്വാസികളെ മര്യാദയില്ലാത്തവർ എന്ന് വിളിക്കാറുണ്ട്. എന്നാൽ ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണാത്തവരാണ് യഥാർത്ഥത്തിൽ വിഡ്ഢികളും ക്രൂരന്മാരും എന്ന് താൻ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇനിയും നാല് വർഷം കൂടി സർവീസുണ്ട്. കൂടുതൽ ധൈര്യത്തോടെയും വ്യക്തതയോടെയും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇതിന് ഗുരുവിന്റെ കൃപ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ പല മുൻകാല നിലപാടുകളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.