
ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്. എണ്ണ കമ്പനികൾ 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് വർധിപ്പിക്കുന്നത് 48.50 രൂപയാണ്.(LPG price hike )
വില വർദ്ധനവ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിലൂടെ വ്യക്തമാക്കുന്നു.
19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ 5 കിലോഗ്രാമിൻ്റെ ഫ്രീ ട്രേഡ് എൽ പി ജി സിലിണ്ടറിനും വില കൂട്ടി. ഇന്ന് മുതൽ ഇവയ്ക്ക് 12 രൂപയുടെ വർദ്ധനവുണ്ടാവും.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം ആദ്യവും എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. അന്ന് 39 രൂപയാണ് 19 കിലോഗ്രാം സിലിണ്ടറിന് വർധിപ്പിച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവില്ല.