
ചെന്നൈ: ഡിസംബർ 24, 25 തീയതികളിൽ തമിഴ്‌നാട്ടിലെ ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ എന്നീ മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി (Tamil Nadu Rain Alert).
ശ്ചിമ ബംഗാൾ കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ഇന്നലെ വൈകിട്ടോടെ ദുർബലമായി. പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ദിശകളിലേക്ക് നീങ്ങുന്ന ഇത് ഡിസംബർ 24 ന് വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരപ്രദേശങ്ങളിലേക്ക് നീങ്ങും. ഇന്ന് മുതൽ ഡിസംബർ 28 വരെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്- ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്നും നാളെയും രാവിലെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടും . ഡിസംബർ 24, 25 തീയതികളിൽ ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ എന്നീ മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 മുതൽ 55 കി.മീ. കാറ്റ് വീശും- മുന്നറിയിപ്പിൽ പറയുന്നു.