
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഏറ്റുമുട്ടലിൽ 4 കരസേന ജവാൻമാർക്കും, ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.(Kulgam encounter)
പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇവർക്കായി പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടരുകയാണ്.
ഇക്കാര്യം അറിയിച്ചത് കരസേനയാണ്. സി ആർ പി എഫും, ജമ്മു കശ്മീർ പൊലീസും കരസേനയ്ക്ക് പുറമെ ഭീകരരെ നേരിടുന്നുണ്ട്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.