
കാർവാർ: തിങ്കളാഴ്ച പുലർച്ചെ കർണാടകയിലെ കാർവാർ ജില്ലയിലെ കുംട ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ച് കത്തിനശിച്ചു (Karnataka RTC bus destroyed). വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പുലർച്ചെ 2 മണിയോടെ തീപിടിത്തം ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗത്തിൽ വിവരമറിയിക്കുകയും തുടർന്ന് അവർ ബസ് ഡിപ്പോയിൽ എത്തി തീ അണയ്ക്കുകയും ചെയ്തു. എന്നാൽ ബസ് പൂർണമായും കത്തിനശിച്ചു.