
കൊല്‍ക്കത്ത: ബലാത്സംഗത്തിനിരയായി യുവ ഡോക്ടർ കൊല്ലപ്പെട്ട ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ 10 ഡോക്ടര്‍മാരെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. പുറത്താക്കിയത് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിൻ്റെ അടുപ്പക്കാരും, വിശ്വസ്തരുമായ ഡോക്ടര്‍മാരെയാണ്.(Kolkata doctor murder case )
മെഡിക്കൽ കോളേജ് പുറത്തിറക്കിയ വ്യക്തമാക്കിയിരിക്കുന്നത് സീനിയര്‍ റസിഡൻറ്സ്, ഇൻറേൺസ് എന്നിവരും പുറത്താക്കിയവരിലുണ്ടെന്നാണ്.
അതേസമയം, പി ജി ഡോക്ടറുടെ കൊലപാതകം, കോളേജിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ എന്നീ വിഷയങ്ങളിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. 2 കേസുകളിലായാണ് അന്വേഷണം.
ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെ, വനിതാ ഡോക്ടര്‍ ആയുഷി താപ,ഡോ. സൗരവ് പാല്‍, അഭിഷേക് സെന്‍, നിര്‍ജന്‍ ബാഗ്ചി, ശരീഫ് ഹസന്‍, നീലാഗ്നി ദേബനാഥ്, അമരേന്ദ്ര സിങ്, സത്പാല്‍ സിങ്, തന്‍വീര്‍ അഹമ്മദ് ഖാസി എന്നിവരാണ് പുറത്താക്കപ്പെട്ട ഡോക്ടർമാർ. ഇവരോട് ഉത്തരവിറക്കി 72 മണിക്കൂറിനുള്ളിൽ ഹോസ്റ്റലൊഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, 3 വനിതാ ഡോക്ടർമാരും, 3 പുരുഷ ഡോക്ടർമാരും ചേർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം തുടരുകയാണ്.