ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി പുതിയ ഇ-വിസ സംവിധാനം ഏർപ്പെടുത്തി ഇസ്രായേൽ | Israel Visa

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി പുതിയ ഇ-വിസ സംവിധാനം ഏർപ്പെടുത്തി ഇസ്രായേൽ | Israel Visa
Published on

പുതുവർഷത്തിൻ്റെ തുടക്കത്തോടെ ഇസ്രായേൽ ടൂറിസം മന്ത്രാലയം (ഐഎംഒടി) ഇന്ത്യൻ യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് വിസ സംവിധാനം (Israel Visa) ഏർപ്പെടുത്തിരിക്കുകയാണ്. 2025 ജനുവരി 1 ന് ആരംഭിച്ച ഈ ഡിജിറ്റൽ സേവനം വഴി, വിസ അപേക്ഷാ പ്രക്രിയ മുമ്പത്തേക്കാളും കൂടുതൽ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാക്കാൻ സാധിക്കും(Israel Introduces Revolutionary e-Visa System for Indian Tourists).

പുതിയ സംവിധാനം ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ അപേക്ഷാ പ്രക്രിയ പൂർത്തിയാകുവാനും, എവിടെ നിന്നും, ഏത് സമയത്തും വേഗത്തിലും സൗകര്യപ്രദമായ രീതിയിലും വിസ അപേക്ഷകൾ സമർപ്പിക്കുവാനും, വിസ ഡോക്യുമെൻ്റേഷൻ ആവശ്യകതകൾ ലളിതമാക്കാനും, വ്യക്തിഗത യാത്രക്കാർക്കുള്ള പ്രവേശനക്ഷമത, ഇസ്രയേലിൻ്റെ എൻട്രി ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനവുമായി തടസ്സമില്ലാത്തെ ബന്ധപ്പെടുവാനും സഹായിക്കുന്നു.

ഈ പുതിയ സംരംഭം ഇന്ത്യയുമായുള്ള ടൂറിസം ബന്ധം ശക്തിപ്പെടുത്തുകയും ഇസ്രായേലിന്റെ ടൂറിസം മേഖലയിൽ ഇന്ത്യൻ വിപണിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സുരക്ഷയുടെയും കാര്യക്ഷമതയുടെയും ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് ഇന്ത്യൻ യാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാകുന്നത്.

വ്യക്തിഗത വിനോദസഞ്ചാരികൾക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പുതിയ ഇ-വിസ സേവനം. ഗ്രൂപ്പ് വിസ അപേക്ഷകൾ നിലവിലുള്ള സംവിധാനത്തിലൂടെ തന്നെ തുടരുന്നതായിരിക്കും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അവരുടെ ഇ-വിസ അപേക്ഷകൾ ഔദ്യോഗിക സർക്കാർ പോർട്ടലായ www.gov.il/en/departments/topics/eta-il/govil-landing-page മുഖാന്തരം സമർപ്പിക്കാവുന്നതാണ്. അപേക്ഷാ പ്രക്രിയ, ഫീസ് എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾക്ക് വിനോദസഞ്ചാരികൾക്ക് https://israel-entry.piba.gov.il/learn-about-evisa-b2/ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com