പ്രതിവർഷം 1000 പേരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ട് ഐഎസ് ഭീകരർ: നിർണായക വിവരങ്ങൾ എൻഐഎക്ക് | ISIS Terrorists

പ്രതിവർഷം 1000 പേരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ട് ഐഎസ് ഭീകരർ: നിർണായക വിവരങ്ങൾ എൻഐഎക്ക് |  ISIS Terrorists
Updated on

ചെന്നൈ: ഭീകര സംഘടനയായ ഐ.എസിൽഎസ് ( ISIS Terrorists), പ്രതിവർഷം 1000 പേരെ സംഘടനയിൽ ചേർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ആൾ നൽകിയ മൊഴിയിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

2022 ഒക്‌ടോബർ 23 ന് കോയമ്പത്തൂരിലെ ഉക്കടം കോട്ടയിലെ ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചു. ഇതിൽ ഐഎസ് ഭീകര സംഘടനയിലെ അംഗമായ ജമേഷ മുബിൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും ജമേഷ മുബിൻ്റെ 18 കൂട്ടാളികളെ അറസ്റ്റ് ചെയ്യുകയുംചെയ്തിരുന്നു.

ഇവരിൽ കോയമ്പത്തൂർ സ്വദേശി അബു ഹനീഫ (33) ബവാസ് റഹ്മാൻ (36) ശരൺ (25) എന്നിവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.

ശ്രീലങ്കയിൽ, 2019 ലെ ഈസ്റ്റർ ദിനത്തിൽ, പള്ളികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തുടർച്ചയായ ബോംബ് സ്‌ഫോടനങ്ങൾ നടത്തിയ ഐഎസ് ഭീകരൻ സഹ്‌റാൻ ഹാഷിമിൻ്റെ നേതൃത്വത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് പ്രതികൾ നൽകിയ മൊഴി. സഹ്രാൻ ഹാഷിം മാനാഡിയിലും ചെന്നൈയിലും കോയമ്പത്തൂരിലും വച്ച് രഹസ്യ പരിശീലനം നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.

ഈറോഡ് ജില്ലയിലെ സത്യമംഗലം വനത്തിൽ ഷൂട്ടിംഗിലും ബോംബ് നിർമ്മാണത്തിലും അദ്ദേഹം ഞങ്ങളെ പരിശീലിപ്പിച്ചു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രത്യേക കോഡ് ഭാഷയിലായിരുന്നു എന്നും കസ്റ്റഡിയിൽ ഉള്ളവർ മൊഴി നൽകിയിട്ടുണ്ട്.

കേരള സംസ്ഥാനത്തും, കോയമ്പത്തൂർ, ട്രിച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങളും അറബിക് കോളേജുകളും ആയുധ പരിശീലനത്തിനുള്ള സ്ഥലങ്ങളായി ഞങ്ങൾ ഉപയോഗിക്കുന്നു. പ്രതിവർഷം 1000 പേരെയെങ്കിലും ഐഎസ് ഭീകരസംഘടനയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു സഹ്‌റാൻ ഹാഷിമിൻ്റെ ലക്ഷ്യംഎന്നും ഇവർ മൊഴി നല്കിയിട്ടുള്ളതായാണ് വിവരം.

ഞങ്ങൾ കോയമ്പത്തൂർ ഈശ്വരൻ ക്ഷേത്രം തകർത്ത് അത് തങ്ങളുടെ ആദ്യ വിജയമായി ആഘോഷിക്കാനൊരുങ്ങുകയായിരുന്നു എന്നും അതേസമയം , അത് പരാജയത്തിൽ അവസാനിച്ചു എന്നും കസ്റ്റഡിയിലുള്ള പ്രതികൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com