ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI) അടിയന്തര ലാൻഡിംഗ് നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം (IndiGo Flight Emergency Landing). വിമാനത്തിന്റെ എൻജിനുകളിലൊന്നിലുണ്ടായ തകരാറാണ് അടിയന്തരമായി വിമാനം ഇറക്കാൻ കാരണമായത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എൻജിനിൽ നിന്ന് അസാധാരണമായ ശബ്ദം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. എൻജിൻ തകരാർ തിരിച്ചറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. മുൻകരുതൽ നടപടിയായി റൺവേയിൽ ഫയർ എഞ്ചിനുകളും ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ മറ്റൊരു വിമാനം ഇൻഡിഗോ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. നിലവിൽ വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.
എൻജിൻ തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പുവരുത്താൻ എല്ലാ എയർലൈനുകൾക്കും ഡിജിസിഎ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Short Story Summary:
An IndiGo flight made an emergency landing at Delhi’s Indira Gandhi International Airport on Saturday afternoon following an engine failure shortly after takeoff. The pilot noticed an unusual sound and successfully landed the aircraft after contacting ATC. All passengers and crew are safe. DGCA has ordered an investigation into the technical glitch, and the airline arranged an alternative flight for the passengers.

