
വാഷിങ്ടൺ: ഇന്ത്യയിൽ ആദ്യത്തെ ദേശീയ സുരക്ഷ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാൻറ് സ്ഥാപിതമാകും. യു എസ് സഹകരണത്തോടെ പ്ലാൻറ് സ്ഥാപിക്കുന്നത് കൊല്‍ക്കത്തയിലാണ്.(India's first ever national security semiconductor fabrication plant)
ഇക്കാര്യത്തിൽ ധാരണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡൻ്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്. 2025ഓടെ പ്ലാൻറ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത് യു എസ് സൈന്യത്തിനും, സഖ്യകക്ഷികൾക്കും, ഇന്ത്യൻ സൈന്യത്തിനും ആവശ്യമായ ചിപ്പുകൾ നിർമ്മിച്ച് കൈമാറുന്ന ഫാബ്രിക്കേഷൻ പ്ലാൻറാണ്. 'ശക്തി' എന്നാണ് ഇതിനെ നാമകരണം ചെയ്യുക. ഇവിടെ നടക്കുക ഇന്‍ഫ്രാറെഡ്, ഗാലിയം നൈട്രൈഡ്, സിലിക്കോണ്‍ കാര്‍ബൈഡ് സെമി കണ്ടക്ടറുകളുടെ ഉൽപ്പാദനമാണ്.
പ്ലാൻറ് നിർമ്മിക്കുന്നത് ഭാരത് സെമി, ഇന്ത്യന്‍ യുവ സംരംഭകരായ വിനായക് ഡാല്‍മിയ, വൃന്ദ കപൂര്‍ എന്നിവരുടെ സ്റ്റാര്‍ട്ടപ്പായ തേര്‍ഡ് ഐടെക്, യു എസ് സ്‌പേസ് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ്.