
ന്യൂഡൽഹി: പാക് ചാരവൃത്തി നടത്തിയ ഇന്ത്യൻ യൂട്യൂബറെ പോലീസ് പിടികൂടി(YouTuber arrested). ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്രയെയാണ് രാജ്യത്തിനകത്തു നിന്ന് നിർണായക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ ആളാണ് ജ്യോതി മൽഹോത്ര.
ഇവർ 2023ൽ പാക്കിസ്ഥാൻ സന്ദർശനം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി. ഇതിനു വേണ്ട സഹായം പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണ് ചെയ്തു കൊടുത്തതെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇവർ ഇന്ത്യയിലെ വിവിധ മേഖലകളെകുറിച്ച് ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് നിർണ്ണായക വിവരം കൈമാറിയതായും വിവരമുണ്ട്. പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കുള്ളിൽ രഹസ്യാന്വേഷണ ഏജൻസികൾ ചാരപ്രവർത്തനം നടത്തുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് 8 പേരും കുടുങ്ങിയത്.