
ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനപദ്ധതിയായായ വന്ദേ ഭാരത് ട്രെയിനുകള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് ആരംഭിക്കുന്നു (Longest vande bharat express service). ഡല്‍ഹിയില്‍ നിന്ന് പാറ്റ്‌നയിലേക്കാണ് ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് ആരംഭിക്കുന്നത്. 994 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും വന്ദേ ഭാരതിന്റെ സീറ്റിങ് ട്രെയിനാണ് ഇവിടെ സര്‍വീസിനെത്തിയിരിക്കുന്നത്. സ്ലീപ്പര്‍ വന്ദേ ഭാരത് കോച്ചുകള്‍ വൈകാതെതന്നെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 994 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-പാറ്റ്‌ന റൂട്ടില്‍ 11.5 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എട്ട് ട്രിപ്പുകളാണ് ഈ സീസണില്‍ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ റൂട്ടില്‍ എ.സി. ചെയര്‍കാറിന് 2575 രൂപയും എക്‌സിക്യൂട്ടീവിന് 4655 രൂപയുമാണ് യാത്ര നിരക്ക്. 2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ന്യൂഡല്‍ഹി-വാരണാസി പാതയില്‍ ഓടിയിരുന്ന വന്ദേ ഭാരതായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് സര്‍വീസ്. 771 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരുന്നു ഈ പാതക്ക് ഉഞ്ഞതായിരുന്നത് .