Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalഎപ്‌സ്റ്റീൻ ഫയലുകളിൽ ഇന്ത്യൻ പെൺകുട്ടിയും: ഇരയോ ? | Epstein files

എപ്‌സ്റ്റീൻ ഫയലുകളിൽ ഇന്ത്യൻ പെൺകുട്ടിയും: ഇരയോ ? | Epstein files

🎙️ Latest Podcast

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക കെണി കേസിൽ, ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.(Indian girl also in Epstein files, Is she a victim?)

ഈ പെൺകുട്ടിയെ കണ്ടെത്തി അവർക്ക് ആവശ്യമായ നഷ്ടപരിഹാരവും ചികിത്സാ സഹായവും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം നടത്തി. ഇന്ത്യയിലെ യുഎസ് എംബസി വഴി ഇവരെ കണ്ടെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോമ്പൻസേഷൻ വഴി അപേക്ഷ നൽകാനും അവർക്ക് സഹായം ഉറപ്പാക്കാനും എഫ്.ബി.ഐ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചു. എപ്‌സ്റ്റീന്റെ ആഗോള ലൈംഗിക കടത്ത് ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ പുതിയ വിവരങ്ങൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.