
ചെന്നൈ: തമിഴ്‌നാട്ടിൽ 2024 ൽ മസ്തിഷ്‌ക മരണം സംഭവിച്ച 268 പേരുടെ അവയവങ്ങൾ ദാനം ചെയ്യുകയും ഇതിലൂടെ 1500 പേരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കൊണ്ടുവരുകയും ചെയ്യ്തിരിക്കുകയാണ് (Organ Donation). തമിഴ്നാട് സംസ്ഥാന അവയവമാറ്റ കമ്മിഷൻ മെമ്പർ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ട് പ്രകാരം, അവയവദാനത്തിൽ തമിഴ്‌നാട് ഇന്ത്യയിൽ എപ്പോഴും ഒന്നാം സ്ഥാനത്താണ്. 2023 സെപ്‌റ്റംബർ 23ന് തമിഴ്‌നാട്ടിൽ അവയവദാനം നടത്തുന്നവരുടെ മൃതദേഹങ്ങൾ സർക്കാർ ആദരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിനെ പിൻപറ്റിയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും സമാനമായ പദ്ധതികൾ നടപ്പിലാക്കിയത്.
സംസ്ഥാന സർക്കാർ ബഹുമതി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ ഇതുവരെ 300-ലധികം പേർ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ബഹുമതികളോടെയാണ് അവയവ ദാതാക്കളെ ആദരിച്ചത്. 2023ൽ 178 പേർ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ട്.
2023ൽ 178 പേർ അവയവങ്ങൾ ദാനം ചെയ്തു. ഇങ്ങനെ നടന്ന അവയവ ദാനത്തിലൂടെ 1000 പേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പുനരധിവസിപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം മസ്തിഷ്ക മരണം സംഭവിച്ച 268 പേരുടെ അവയവങ്ങൾ ദാനം ചെയ്യുകയും ഇതിലൂടെ 1500 മനുഷ്യർക്ക് പുതു ജീവൻ പകരുകയും ഉണ്ടായി.
തമിഴ്നാട്ടിൽ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ അവയവദാനം നടന്നത്, 28 പേരിൽ നിന്നാണ് അവയവദാനം സ്വീകരിച്ചത്.ഒരു വ്യക്തിക്ക് മസ്തിഷ്‌ക മരണം സംഭവിക്കുമ്പോൾ, ഒരു നിശ്ചിത സമയത്തിനുള്ളിലും ശരിയായ മെഡിക്കൽ സയൻസ് രീതിൽ മരണം സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണ്. അതിനുശേഷം അവയവങ്ങൾ മാറ്റിവയ്ക്കേണ്ടതാണ്. ഈ നടപടിക്രമങ്ങൾക്ക് വിവിധ മെഡിക്കൽ, നിയമ, മാനസിക സങ്കീർണതകൾ ഉണ്ട്. എങ്കിലും പലരുടെയും ജീവൻ അവയവദാനത്തിലൂടെ രക്ഷിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.