

ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി എട്ട് സ്ത്രീകളടക്കം 132 വിദേശികളെ നാടുകടത്തി (Illegal immigration in Delhi). ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. ഈ സാഹചര്യത്തിൽ ഡൽഹിയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ ഉണ്ടെന്നും അവരെ തിരിച്ചറിയണമെന്നും, നേരത്തെ രാഷ്ട്രീയ പാർട്ടികളിൽ നിന്നടക്കം ആവശ്യമുയർന്നിരുന്നു.
ഇതേത്തുടർന്ന് എൻറോൾമെൻ്റ് സമയത്ത് അനധികൃത താമസക്കാരെ കണ്ടെത്തണമെന്ന് കോർപറേഷൻ സ്‌കൂൾ മാനേജ്‌മെൻ്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹി പൊലീസ് വീടുവീടാന്തരം പരിശോധന നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.
ഇതനുസരിച്ച് ഡൽഹിയിലെ അനധികൃത കുടിയേറ്റം തടയുന്നതിനായി 2024ൽ 132 വിദേശികളെ നാടുകടത്തി. ഡൽഹിയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 132 വിദേശികളെ നാടുകടത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് സിംഗ് പറഞ്ഞു. ഇവരുടെ പക്കൽ രേഖകളില്ലെന്നും അദ്ദേഹം അറിയിച്ചു.
നാടുകടത്തപ്പെട്ടവരിൽ 116 പേർ നൈജീരിയക്കാരും, ഏഴ് ഐവറി കോസ്റ്റിൽ നിന്നുള്ളവരും, ഗിനിയ, ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് മൂന്ന് പേർ, ഘാന, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും സെനഗലിൽ നിന്ന് ഒരാൾ എന്നിങ്ങനെ മൊത്തം 132 പേർ. ഇതിൽ എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ അഞ്ച് നൈജീരിയൻ വനിതകളും മൂന്ന് ഉസ്ബെക്ക് വനിതകളും ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ടവർ കുടിലുകളിലും അനധികൃത പ്രദേശങ്ങളിലും താമസിച്ചുഎന്നും പോലീസ് പറഞ്ഞു.