
ബംഗളൂരു: ബന്നാർഘട്ട റോഡിലെ ഐഐഎം കാമ്പസിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി (IIM student found dead). രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിനി നിലയ് കൈലാഷ്ഭായ് പട്ടേലാണ് (28) മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണു മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ഗുജറാത്ത് സ്വദേശിയാണ് പട്ടേൽ. ശനിയാഴ്ച രാത്രി ക്യാമ്പസിലെ സുഹൃത്തിൻ്റെ മുറിയിൽ പിറന്നാൾ ആഘോഷിച്ച ശേഷം പട്ടേൽ മുറിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാവിലെ 6.45 ഓടെ സുരക്ഷാ ഉദ്യോഗസ്ഥർ പട്ടേലിൻ്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.