Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട: 203 കിലോ മെത്താംഫെറ്റാമിൻ പിടികൂടി |...

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട: 203 കിലോ മെത്താംഫെറ്റാമിൻ പിടികൂടി | Drug

🎙️ Latest Podcast

അഹമ്മദാബാദ്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് വിദേശ പൗരന്മാരെ ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 203 കിലോ ലഹരിമരുന്ന് കണ്ടെടുത്തത്.(Huge drug bust off Gujarat coast, 203 kg of methamphetamine seized)

തീരം വഴി ലഹരി കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ അർധരാത്രിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ക്രിസ്റ്റൽ രൂപത്തിലുള്ള ‘മെത്താംഫെറ്റാമിൻ’ ആണ് പിടികൂടിയത്. മാരക ലഹരിമരുന്നാണിത്.

പിടിയിലായ രണ്ട് വിദേശ പൗരന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ബോട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പോർബന്തർ തീരത്ത് എത്തിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.