
ദിസ്പൂർ : അസമിൽ HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതായുമാണ് റിപ്പോർട്ട്. അതേസമയം, എച്ച്.എം.പി.വി രാജ്യത്ത് പുതുതായി കണ്ടെത്തുന്ന വൈറസ് അല്ലാത്തതിനാൽ, ആശങ്കക്ക് വകയില്ലെന്ന് ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.