
തിരുപ്പതി: അണുബാധ പടരാതിരിക്കാൻ തിരുപ്പതിയിലെത്തുന്ന ഭക്തർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം (HMPV virus alert). എച്ച്എംബിവി പടർന്നതിനെ തുടർന്ന് തിരുപ്പതിയിലേക്ക് വരുന്ന ഭക്തർ നിർബന്ധമായും മാസ്ക് ധരിക്കണം. അണുബാധ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. സ്വർഗ കവാടം തുറക്കാൻ കൂടുതൽ ഭക്തർ എത്താൻ സാധ്യതയുള്ളതിനാൽ മാസ്‌ക് ധരിക്കണം- എന്നായിരുന്നു ഇതുസംബന്ധിച്ച് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.ആർ.നായിഡു അറിയിച്ചത്.