
ചെന്നൈ: തമിഴ്‌നാട്ടിൽ ജനുവരി 18 ന് 6 ജില്ലകളിലും ജനുവരി 19 ന് 9 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Tamil Nadu Rain Alert).കിഴക്കൻ കാറ്റിൻ്റെ വേഗതയിലുണ്ടായ വ്യതിയാനത്തെത്തുടർന്ന് തെക്ക് കിഴക്ക് ചില സ്ഥലങ്ങളിലും വടക്ക് കിഴക്ക് ഭാഗങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ഇന്ന് നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനുവരി 18ന് തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ട, രാമനാഥപുരം എന്നിവിടങ്ങളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 19ന് തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി എന്നീ 9 ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയും മിന്നലും ഉള്ള നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യത എന്നും കാലാവസ്ഥാ വകുപ്പ് പ്രവചിപ്പിക്കുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്:
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തെക്ക് കിഴക്കൻ തീരപ്രദേശങ്ങളിലും കന്യാകുമാരി കടൽ, മാന്നാർ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുത്.