
ന്യൂഡൽഹി: ഡൽഹിയിൽ അനുഭവപ്പെടുന്ന, കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് (Delhi Weather Updates). തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെട്ട ശേഷം യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് ഡൽഹി എയർപോർട്ട് യാത്രക്കാരോട് നിർദ്ദേശം നൽകി..
ഡിസംബർ വന്നാൽ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച്, താപനില കുറയുകയും തണുപ്പ് വർദ്ധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. താപനില 8 ഡിഗ്രി സെൽഷ്യസിനു താഴെയായതിനാൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം ആളുകൾ ഹെഡ്‌ലൈറ്റ് കത്തിച്ചാണ് റോഡിലൂടെ വാഹനമോടിക്കുന്നത്.
കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള വിമാന സമയങ്ങളിൽ മാറ്റമുണ്ടായേക്കും. മൂടൽമഞ്ഞ് കാരണം മോശം കാലാവസ്ഥ. യാത്രക്കാർ അവരുടെ എയർലൈനുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം യാത്രകൾ ആസൂത്രണം ചെയ്യണമെന്നാണ് നിർദ്ദേശം.