
ന്യൂഡൽഹി: ഡൽഹിയിൽ പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു(stray dog). ജൂൺ 30 നാണ് ചാവി ശർമ്മ എന്ന 6 വയസ്സുകാരിയെ തെരുവ് നായ കടിച്ചത്.
ജൂലൈ 26 ന് പെൺകുട്ടി റാബിസ് ബാധിച്ചു മരിച്ചത്. സംഭവത്തിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ കോടതി " അസ്വസ്ഥത ഉളവാക്കുന്നതാണ്" എന്ന് വിശേഷിപ്പിച്ചു.