
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവൊട്ടിയൂരിലെ സ്‌കൂളിലെ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് അസ്വസ്ഥതയും തൊണ്ടവേദനയും അനുഭവപ്പെട്ടകുട്ടികളെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട് (gas leak ).
സംഭവം വിദ്യാർത്ഥികളിലും സ്‌കൂൾ അധികൃതരിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും, ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം , "ഇപ്പോൾ, എനിക്ക് കൃത്യമായ കാരണം പറയാൻ കഴിയില്ല, കൃത്യമായ കാരണം ഞങ്ങൾക്ക് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) കമാൻഡർ എ കെ ചൗഹാൻ പറഞ്ഞു.
അതേസമയം, സ്‌കൂൾ അധികൃതർ സ്‌ഥിതിഗതിയെ കുറിച്ച് വ്യക്തമായ വിവരം നൽകുന്നില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. "സ്കൂൾ അഡ്മിനിസ്ട്രേഷൻ വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല. എൻ്റെ കുട്ടി ഇപ്പോഴും ആശുപത്രി നിരീക്ഷണത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അവൾക്ക് തൊണ്ടയിൽ അസ്വസ്ഥതയുണ്ടായിരുന്നു,ഇന്ന് അവർ അവളെ പ്രവേശിപ്പിച്ചു, "ഒരു രക്ഷിതാവ് പറഞ്ഞു.