ന്യൂഡൽഹി: പ്രീമിയം പെട്രോളിനും വ്യാവസായിക ഡീസലിനും വില വർദ്ധിച്ചതോടെ രാജ്യത്ത് കർശന നടപടികൾ. ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വമാണ് ഇതിന് പ്രധാന കാരണം.(Fuel price hike and energy security, India takes strict measures)
പ്രീമിയം പെട്രോൾ ലിറ്ററിന് 2.35 രൂപ വരെയാണ് വില വർദ്ധിച്ചത്. വ്യാവസായിക ഡീസൽ ബൾക്ക് ആയി ഡീസൽ വാങ്ങുന്നവർക്ക് ലിറ്ററിന് 22 രൂപയോളമാണ് വില ഉയർന്നത്. നിലവിൽ സാധാരണ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെങ്കിലും പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ വില വർദ്ധനവ് അനിവാര്യമാകുമെന്നാണ് സൂചന.
ഇന്ധന ലഭ്യത ഉറപ്പാക്കാനും വിതരണം സുഗമമാക്കാനും കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നു. ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ ടാങ്കറുകളാണ് ഈ നിർണ്ണായക പാതയിലൂടെ വരുന്നത്. ഊർജ്ജ മേഖലയിലെ സുരക്ഷയെക്കുറിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കാനഡ, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി.

