ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെലോട്ട് (Kailash Gahlot) ഡൽഹി വിധാൻ സഭാംഗത്വത്തിൽ നിന്ന് രാജിവച്ചു. സ്പീക്കർ രാം നിവാസ് ഗോയലിന് അദ്ദേഹം രാജിക്കത്ത് അയച്ചു. കൈലാഷ് ഗെലോട്ട് അടുത്തിടെയാണ് ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.