എംഎൽഎമാർക്കിടയിൽ അതൃപ്തി കൂടുന്നു , കർണാടകയിലെ കോൺഗ്രസ് സർക്കാർ കാലാവധി തികക്കില്ല; എച്ച്‌ഡി കുമാരസ്വാമി | HD Kumaraswamy

എംഎൽഎമാർക്കിടയിൽ അതൃപ്തി കൂടുന്നു , കർണാടകയിലെ കോൺഗ്രസ് സർക്കാർ കാലാവധി തികക്കില്ല; എച്ച്‌ഡി കുമാരസ്വാമി | HD Kumaraswamy
Published on

മാണ്ഡ്യ : സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി (HD Kumaraswamy). ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പകരം അവരുടെ സ്വന്തം എംഎൽഎമാരും ജനങ്ങളും അതിൻ്റെ അടിത്തറ ഇളക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ 2028 വരെ നിലനിൽക്കില്ല. സംസ്ഥാനത്തെ ജനങ്ങളും എംഎൽഎമാരും തന്നെ താഴെയിറക്കും. കോൺഗ്രസ് എംഎൽഎമാർക്കിടയിൽ അതൃപ്തി വർദ്ധിച്ചുവരികയാണ്. അവരുടെ സർക്കാരിനെ താഴെയിറക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നത് ശരിയല്ല. അവരുടെ എംഎൽഎമാരും ജനങ്ങളും ഈ സർക്കാരിൻ്റെ അടിത്തറ തകർക്കുകയാണ്- കുമാരസ്വാമി പറഞ്ഞു .

2028 ന് മുമ്പ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, "ജനങ്ങൾ എനിക്ക് മറ്റൊരു അവസരം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഞാൻ വീണ്ടും മുഖ്യമന്ത്രിയാകും, ആ അവസരം 2028 ന് മുമ്പ് വരും. ജനങ്ങൾക്ക് അത് വേണമെങ്കിൽ എന്തുകൊണ്ട് എനിക്ക് പാടില്ല. എൻ്റെ 14 മാസത്തെ ഭരണം മറ്റൊരു പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നിട്ടും, ഞാൻ നടപ്പാക്കിയ ജനോപകാരപ്രദമായ പരിപാടികൾ ജനങ്ങൾ മറന്നിട്ടില്ല. ഇനിയും ഞാൻ മികച്ച രീതിയിൽ പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു.

Story Highlights : Former Karnataka CM HD Kumaraswamy predicts that the Congress government in Karnataka won't last until 2028

Related Stories

No stories found.
Times Kerala
timeskerala.com