തിരുപ്പതിയിലെ ലഡ്ഡു കൗണ്ടറുകളിൽ തീപിടിത്തം; ഭക്തർ ഭയന്ന് ഓടി | Video

തിരുപ്പതിയിലെ ലഡ്ഡു കൗണ്ടറുകളിൽ തീപിടിത്തം; ഭക്തർ ഭയന്ന് ഓടി | Video
Published on

തിരുപ്പതി: തിരുമല ക്ഷേത്രത്തിലെ ലഡ്ഡു കൗണ്ടറുകളിൽ തീപിടിത്തം. ഭക്തർ ഭയന്ന് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.

47-ാം നമ്പർ കൗണ്ടറിലാണ് അപകടം. കൗണ്ടറിലെ കംപ്യൂട്ടർ യുപിഎസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ജീവനക്കാർ പറയുന്നു. മിക്ക സമയങ്ങളിലും , തിരുമലയിലെ ലഡ്ഡു കൗണ്ടറുകൾ സ്വാഭാവികമായും ഭക്തരുടെ തിരക്കാണ്. ഇതിനിടെയാണ് അപകടമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com