Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeNationalകേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ആദായ നികുതി...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, നികുതി ഘടന ലളിതമാക്കി, ആരോഗ്യ മേഖലയ്ക്ക് വൻ നേട്ടം, 2026 ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം, ധനകമ്മി GDPയുടെ 4.5% ആക്കും, കായിക മേഖലയിൽ വൻ മാറ്റങ്ങൾ, 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍, വിദേശയാത്രയുടെ നികുതി കുറച്ചു| Union Budget 2026-27

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.(Finance Minister’s presentation of Union Budget 2026-27)

പുതുതായി പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികള്‍ മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെം​ഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെം​ഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലി​ഗുരി എന്നിവയാണ്. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി. കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ. സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും.
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി. വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം.

ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും. ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ. ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്. കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും.

5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും. പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും. 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു. വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും. വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി. പരിശോധനക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം.
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ.

2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും. നികുതി നിയമങ്ങള്‍ ലഘൂകരിക്കും. ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം.
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. കർഷകർക്കായി എഐ പ്രഖ്യാപനം. കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം.  2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും. ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗൻ കൗശൽ യോജന. കൂടുതൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും. വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം.

കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച് പദ്ധതി. ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും. നാളികേര ഉത്പാദന വർധനവിന് പദ്ധതി. 2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ.  പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും. ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ​ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും. എവിജിസി കണ്ടന്‍റ് ക്രിയേറ്റർ ലാബുകൾ 15000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും.

മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍. ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും.
എഐ സാങ്കേതിക വിദ്യയ്ക്കായി കൂടുതൽ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി പദ്ധതി. യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി. അഞ്ച് മേഖല മെഡിക്കൽ ഹബുകൾ. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി. മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും
ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും.

എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റൽ. നാളികേര പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതി. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ.കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും.  പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആ​ഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം.

ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റ് ആണിതെന്നും,
ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് നിര്‍മല സീതാരാമൻ. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.

പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നും ഈ ബജറ്റിന്‍റെ കര്‍ത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും, ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും, ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും അവർ പറഞ്ഞു. ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നിവയാണിത്. ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി വകയിരുത്തി.

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി, കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ.

വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത. ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍. പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും.ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്. എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി. ചെറുകിട പദ്ധതികൾക്കായി 2000 കോടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala