വനിതാ ഡോക്ടറെ ബോധരഹിതയാക്കി പീഡിപ്പിച്ചു ; ഡെലിവറി ബോയ് അറസ്റ്റിൽ |sexual assault

പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് വനിതാ ഡോക്ടറെ പരിചയപ്പെട്ടത്.
arrest
Published on

ഡല്‍ഹി: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ഡോക്ടറെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി ഛത്തര്‍പുര്‍ സ്വദേശി ആരവിനെയാണ് അറസ്റ്റിലായത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതി വനിതാ ഡോക്ടറെ പീഡിപ്പിച്ചത്.

സംഭവത്തിൽ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഡല്‍ഹിയില്‍ ഡെലിവറി ബോയ് ആയി ജോലിചെയ്യുന്ന പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് വനിതാ ഡോക്ടറെ പരിചയപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥനാണെന്നും സൈന്യത്തില്‍ ലെഫ്റ്റനന്റ് ആണെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. താന്‍ ജമ്മുകശ്മീരില്‍ ജോലിചെയ്യുകയാണെന്നും പ്രതി ഡോക്ടറെ അറിയിച്ചിരുന്നത്.

വിശ്വാസംനേടാനായി സൈനിക യൂണിഫോമിലുള്ള ചില ചിത്രങ്ങളും അയച്ചുനല്‍കി. തുടര്‍ന്ന് ഇരുവരും പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറി. ഇതോടെ വാട്‌സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിച്ചു.

ഒക്ടോബര്‍ ആദ്യം വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച പ്രതി.താന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയശേഷം ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതി. ബോധം വീണ്ടെടുത്തതിന് പിന്നാലെ വനിതാ ഡോക്ടര്‍ പീഡനവിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com