
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദത്തിൻ്റെ സാന്നിധ്യമുള്ളതിനാൽ ചെന്നൈ, നാഗൈ, കടലൂർ, എണ്ണൂർ തുടങ്ങി 7 തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ് (Tamil Nadu Rain Alert). ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയാണ്. ഇത് പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങുകയും ,ഡിസംബർ 24 ന് തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളുടെ തീരപ്രദേശത്തെയും തെക്കൻ ആന്ധ്രാപ്രദേശിൻ്റെ തീരപ്രദേശത്തെയും സമീപിക്കുകയും ചെയ്യും. പശ്ചിമ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്കൻ തമിഴ്‌നാട്ടിലേക്കും തെക്കൻ ആന്ധ്രയിലേക്കും നീങ്ങുകയാണെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ഇതുമൂലം ചെന്നൈ, കടലൂർ, നാഗൈ, എന്നൂർ, കാട്ടുപ്പള്ളി, പുതുച്ചേരി, കാരയ്ക്കൽ എന്നീ 7 തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള കാറ്റിനും മഴക്കുമുള്ള സാധ്യത ആണ് ഇത് സൂചിപ്പിക്കുന്നത്. ന്യൂനമർദത്തെ തുടർന്ന് നാളെയും മറ്റന്നാളും തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.