അതിശൈത്യം: പ്രസിദ്ധമായ ദാൽ തടാകം തണുത്തുറഞ്ഞു | Dal Lake freezes over

അതിശൈത്യം: പ്രസിദ്ധമായ ദാൽ തടാകം തണുത്തുറഞ്ഞു | Dal Lake freezes over
Published on

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ദാൽ തടാകം അതിശൈത്യത്തെ തുടർന്ന് തണുത്തുറഞ്ഞു ( Dal Lake freezes over). ജമ്മു കശ്മീരിൽ ഈ സീസണിൽ സാധാരണയിൽ കവിഞ്ഞ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇതിൻ്റെ ഫലമായി ശ്രീനഗറിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദാൽ തടാകം അതിശൈത്യം മൂലം തണുത്തുറഞ്ഞ നിലയിലാണ്.

ശ്രീനഗറിൽ കുറഞ്ഞത് മൈനസ് 7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാശ്മീർ താഴ്‌വരയിലെ കടുത്ത തണുപ്പിനെ തുടർന്ന് സാധാരണക്കാർ താ കാഞ്ഞു തണുപ്പിക്കുകയാണ്. വിവിധയിടങ്ങളിൽ റോഡുകളിൽ മഞ്ഞ് മൂടിയതിനാൽ വാഹനഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഹിമാചലിൽ റെക്കോർഡ് മഞ്ഞുവീഴ്ച; 700 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയിൽ 700 ഓളം വിനോദസഞ്ചാരികൾ ഏറെ നേരം കുടുങ്ങി (Record snowfall in Himachal). ഹിമാചൽ പ്രദേശ് സംസ്ഥാനം അഭൂതപൂർവമായ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ മൈനസ് 7 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. എല്ലായിടത്തും മഞ്ജു മൂടിയ അവസ്ഥയാണ്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഹ്താങ് സോളാങ്ങിലും അടൽ ടണലിലും 1000 വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. 700-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വാഹനങ്ങൾ എങ്ങും നീങ്ങാനാകാത്ത വിധം കുരുങ്ങിക്കിടന്നതോടെ പൊലീസ്സ്ഥലത്തെത്തി ട്രാഫിക് നിയന്ത്രിച്ചു.

ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് ഒഴുകിയെത്തുന്നത്.
ഷിംല, മണാലി തുടങ്ങിയ പല സ്ഥലങ്ങളും വിനോദസഞ്ചാരികളുടെ തിരക്കാണ്.

Related Stories

No stories found.
Times Kerala
timeskerala.com