Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNationalമുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു: വിട പറയുന്നത് ബംഗാൾ...

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു: വിട പറയുന്നത് ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ് | Mukul Roy

🎙️ Latest Podcast

കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.(Ex-Railway Minister and TMC leader Mukul Roy passes away)

മമത ബാനർജിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ വളർന്ന മുകുൾ റോയ്, തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ്. 2009-ൽ യുപിഎ സർക്കാരിൽ കപ്പൽ ഗതാഗത സഹമന്ത്രിയായാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെത്തിയത്. 2011 മുതൽ 2012 വരെ റെയിൽവേ മന്ത്രിയായും സേവനമനുഷ്ഠിച്ചു. കൂടാതെ നഗരവികസന മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.

ദീർഘകാലം തൃണമൂലിന്റെ ‘സെക്കൻഡ് ഇൻ കമാൻഡ്’ ആയിരുന്ന അദ്ദേഹം 2017-ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നടത്തിയ മുന്നേറ്റത്തിന് പിന്നിൽ മുകുൾ റോയിയുടെ തന്ത്രങ്ങളായിരുന്നു. 2020-ൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ നോർത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നില്ല. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ മികച്ച സംഘാടകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.