ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു; നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ നിന്ന് വീണ് 3 പേര്‍ക്ക് ദാരുണാന്ത്യം | Lucknow Car Accident

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു; നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ നിന്ന് വീണ് 3 പേര്‍ക്ക് ദാരുണാന്ത്യം | Lucknow Car Accident
Published on

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂന്നംഗ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം (Lucknow Car Accident). പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു എന്നും , അപകടത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. അങ്ങനെയാണ് പണി തീരാത്ത ഫ്‌ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. കാര്‍ മറിഞ്ഞ് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു.

ഞായറാഴ്ച രാവിലെ , പ്രദേശവാസികളാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. അമിത്, വിവേക് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com