
ചെന്നൈ: 2026-ൽ ഡിഎംകെയെ തീർച്ചയായും അട്ടിമറിക്കുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ (BJP Leader Annmalai). ഡിഎംകെ അധികാരത്തിലെത്തിയ ശേഷം തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു . സംസ്ഥാനത്ത് ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രവർത്തനരഹിതമാണ്. പിന്നെ എങ്ങനെയാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
കുറ്റകൃത്യങ്ങൾ വർധിച്ചതിനാൽ പ്രഥമവിവര റിപ്പോർട്ട് നൽകാൻ പൊലീസ് വിസമ്മതിക്കുന്നു, ഇത് അപലപനീയമാണ് -അണ്ണാമലൈ പറഞ്ഞു.
ഇന്നും ഞാൻ നഗ്നപാദനാണ്. ഞാൻ എന്നെത്തന്നെ ചാട്ടവാറിനടിച്ചത് എന്തിനെന്ന് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകും. ഡിഎംകെക്കാർക്ക് ഇപ്പോൾ മനസ്സിലാകുന്നില്ല, പക്ഷെ 2026ലെ വോട്ടെണ്ണൽ കഴിഞ്ഞാൽ അവർക്ക് കാര്യം മനസ്സിലാകും എന്നും അണ്ണാമലൈ പറഞ്ഞു.