
ന്യൂഡൽഹി : മഴ പെയ്‌തിട്ടും രാജ്യതലസ്ഥാനത്ത് വായു നിലവാരം മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) 405 ആണ് ഇന്നലെ (ഡിസംബർ 23) രേഖപ്പെടുത്തിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് വായുമലിനീകരണത്തിൽ നിന്ന് ഒരു ആശ്വാസവുമില്ലെന്നാണ് എക്യുഐ സൂചിപ്പിക്കുന്നത്. ഇന്നലെ അപകടമാം വിധത്തിലാണ് എക്യുഐ ഉയർന്നത്. ഇന്നലെ (ഡിസംബർ 23) പെയ്‌ത നേരിയ മഴ ലഭിച്ചിരുന്നെങ്കിലും, ഇത് മലിനീകരണത്തെ കുറയ്‌ക്കാൻ പര്യാപ്‌തമായിരുന്നില്ലെന്നാണ് വിദഗ്ദർ പറയുന്നത്.