ന്യൂഡൽഹി: സുഹൃത്ത് വീഡിയോ പകർത്തിക്കൊണ്ടിരിക്കെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അശ്രദ്ധമായി പെരുമാറിയ യുവാവ് വെടിയേറ്റ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം നടന്നത് (Delhi Man Shoots Himself). പവൻ എന്ന യുവാവാണ് മരിച്ചത്. തോക്ക് ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായി സുഹൃത്തിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് പവൻ അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു. വീഡിയോ പകർത്തിക്കൊണ്ടിരുന്ന സുഹൃത്ത്, തോക്ക് എങ്ങനെ ലോഡ് ചെയ്യണമെന്ന് പവന് നിർദ്ദേശം നൽകുന്നതും വെടിയുതിർക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ, തോക്ക് ലോക്ക് ആണെന്ന് കരുതി ചിരിച്ചുകൊണ്ട് പവൻ അത് നെഞ്ചോട് ചേർത്തുവെച്ച നിമിഷം വെടി പൊട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പവനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. വീഡിയോ എടുക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമയായ സുഹൃത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയും നിയമവിരുദ്ധമായ ഉപയോഗവുമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്.
Summary
A tragic incident occurred in East Delhi’s Dallupura where a man named Pawan accidentally shot himself in the chest while filming a social media reel. The video, recorded by his friend, shows Pawan smiling and posing with a licensed pistol. Despite warnings from the friend not to fire, the gun went off as Pawan believed it was locked. He was rushed to a hospital but succumbed to his injuries. Police

