
ബെംഗളൂരു: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിൻ്റെ സ്വാധീന ഫലമായി, കർണാടകയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.(CYCLONE FENGAL)
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിൻ്റെ ഫലമായി പല ജില്ലകളിലും കനത്ത മഴ നാശം വിതച്ചതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഡിസംബർ 03 ചൊവ്വാഴ്ച സംസ്ഥാനത്തെ 7 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുന്നതായാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
മൈസൂർ, കുടക്, ചാമരാജനഗർ, ചിക്കമംഗളൂരു, കോലാർ, ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ഈ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.