ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ പദവി രാജിവയ്ക്കാനുണ്ടായ യഥാർത്ഥ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് ഡോ. സി.വി. ആനന്ദബോസ്. കാലാവധി ബാക്കിനിൽക്കെ പദവി ഒഴിഞ്ഞ അദ്ദേഹം, കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.( CV Ananda Bose says he took a conscious decision to resign as Governor)
ഗവർണർ പദവി ഒഴിയാനുള്ള തീരുമാനം ബോധപൂർവ്വമാണ്. അതിന്റെ കാരണം തൽക്കാലം രഹസ്യമായി സൂക്ഷിക്കും. ഏതൊരു കളിക്കും ഒരു എൻട്രിയും എക്സിറ്റുമുണ്ട്. അത് തിരിച്ചറിഞ്ഞാണ് രാജിവെച്ചത് എന്ന് ആനന്ദബോസ് പറഞ്ഞു.
ഏകദേശം 1200-ഓളം ദിവസങ്ങൾ ഗവർണറായി സേവനമനുഷ്ഠിച്ചതിനെ ക്രിക്കറ്റുമായി ഉപമിച്ച് ’12 സെഞ്ച്വറികൾ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭരണരംഗത്തെ തന്റെ പ്രവർത്തനം പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

