Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeNationalഅസമിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് പ്രഹരം: ഭൂപെൻ ബോറ BJPയിൽ ചേർന്നു...

അസമിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് പ്രഹരം: ഭൂപെൻ ബോറ BJPയിൽ ചേർന്നു | Bhupen Kumar Borah

🎙️ Latest Podcast

ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന ഭൂപെൻ ബോറ ബിജെപിയിൽ ചേർന്നു. അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ, സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവ് ബൈജയന്ത് പാണ്ഡ എന്നിവർ ചേർന്നാണ് ബോറയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.(Congress suffers blow just before elections, Bhupen Kumar Borah joins BJP)

നിലവിലെ അസം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ചാണ് ബോറ പാർട്ടി വിട്ടത്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഏകോപനമില്ലായ്മയും അദ്ദേഹം തുറന്നുകാട്ടി. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭൂപെൻ ബോറ കൂടിക്കാഴ്ച നടത്തി. തനിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭൂപെൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22-ന് അദ്ദേഹം പാർട്ടിയിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.